Friday, August 13, 2010

Thursday, February 18, 2010

ഗീതാമൃതം

വസാംസി ജീര്‍ണാനി യഥാ വിഹായ
നവാനി ഗ്രഹണാതി നാരോf പരാണി
തഥാ ശരീരാണി വിഹായ ജീര്‍ണാ-
ന്യന്യാനി സംയാതി നവാനി ദേഹി..
(സാംഖ്യ യോഗ: 22)
മനുഷ്യന്‍ ജീര്‍ണിച്ച വസ്ത്രങ്ങള്‍ എപ്രകാരം ഉപേക്ഷിച്ചു വേറെ പുതിയവ
സ്വികരിക്കുന്നുവോ , അതുപോലെ ദേഹത്തോട് കൂടിയ ആത്മാവ് ജീര്‍ണിച്ച
ശരീരം ഉപേക്ഷിച്ചിട്ട് , പുതിയ വേറെ ശരീരങ്ങളെ പ്രാപിക്കുന്നു.
(മരണമെന്ന പ്രതിഭാസത്തിന്‍റെ അര്‍ത്ഥവും വ്യാപ്തിയും ഇതിലൂടെ
മനോഹരമായി എടുത്തു കാണിച്ചിരിക്കുന്നു
.)

TRANSLATION
Just as a man giving up old worn out garments accepts other new one , in the same way the embodied soul giving up old and worn out bodies verily accepts new bodies.
(bhagavat geeta chapter 2 ; verses 22)

ഒരു നീര്‍ തുള്ളി..

കരയുന്ന മനസിന്നെ കരകയറ്റിടുന്ന
വരമായിടെണം നാവിന്‍ മൊഴികള്‍..
ഇടറുന്ന പാദങ്ങള്‍ ആടി തിമിര്‍ക്കുവാന്‍
ഇടയായിടെണം ഉതിരുന്ന ഗീതങ്ങള്‍..
തളരുന്ന ദേഹത്തിനു തണലോരുക്കൊന്നൊരു
വളരുന്ന മരമായി നില്‍ക്കണം ചെയ്തിടും കര്‍മങ്ങള്‍..
കരയാതെ ഇടറാതെ തളരാതെ നമ്മുടെ
പുണ്യ ജന്മങ്ങള്‍ പുലരട്ടെ ഈ പുണ്യ ഭൂവില്‍..


വി .സി .അഭിലാഷ്